ആലപ്പുഴ ജില്ലകളിലെ മാന്നാര്‍ കഴിഞ്ഞ് കോയിക്കലിന്റെ അടുത്ത് ഒരു വീടിനോട് ചേര്‍ന്ന് ഓട് അടുക്കി വച്ചിരുന്നു. അതിനകത്തേക്ക് ഒരു വലിയ അണലി കയറിപ്പോയി എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കാള്‍ എത്തി. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. വാവ വരുന്നതിന് മുന്‍പ് പാമ്പ് പോകാതിരിക്കാന്‍ വലിയ വല ഓടിനുമുകളിലായി വിരിച്ചു, എന്നിട്ട് നാട്ടുകാര്‍ കാവലിരുന്നു. സ്ഥലത്തെത്തിയ വാവ വല മാറ്റി കുറച്ച് ഓട് മാറ്റിയതും അണലിയെ കണ്ടു. ഇപ്പോള്‍ പാമ്പ് കടിയേറ്റ് മരണപ്പെടുന്നതില്‍ അധികവും അണലിയുടെ കടിയേറ്റാണ്, അതിനാല്‍ അണലിയെ ഏറെ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യാന്‍. ഇണ ചേരല്‍ കാലം കഴിഞ്ഞ അണലികള്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് പ്രസവിക്കുന്നത്.

snake-master-vava-suresh

അത് മാത്രമല്ല. ഇപ്പോള്‍ പിടികൂടിയ അണലി ഏറെ അപകടകാരിയാണ്, കടിക്കണം എന്ന ചിന്ത മാത്രമേ അതിനുള്ളൂ. എന്തായാലും വാവ അതിനെ പിടികൂടി. അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. ചിറയന്‍കീഴ് പോകുന്ന വഴി തെങ്ങുംവിള ക്ഷേത്ത്രതിന് സമീപമുള്ള ഒരു വീടിന്റെ പരിസരത്ത്. വിറകുകള്‍ കൂട്ടിയിട്ടിരിക്കുന്നത്, അതിനകത്തൊരു മൂര്‍ഖന്‍ പാമ്പ് കയറിയിരിക്കുന്നു. സ്ഥലത്ത് എത്തിയ വാവ വിറകുകള്‍ ഓരോന്നായി മാറ്റി തുടങ്ങി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്