police-corona

കൊറോണയെ വരുതിയിലാക്കാൻ രാവെന്നോ പകലെന്നോ ഭേദമില്ലാതെ കഷ്ടപ്പെടുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസുകാരും. ഇന്ത്യ മുഴുവൻ വീട്ടിലിരിക്കുമ്പോൾ അവർ ഡ്യൂട്ടിയിലാണ്. അവർക്കും കുടുംബമുണ്ടെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. അത്തരത്തിൽ ആർ.ജെയും സാമൂഹ്യപ്രവർത്തകയുമായ സുമി പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിലുള്ളത്. പൊതുനിരത്തിലും മറ്റും ആളുകളുമായി അടുത്തിടപഴകിയതിനാൽ കുട്ടികളിൽ നിന്ന് നിശ്ചിത അകലം അദ്ദേഹം പാലിക്കുന്നു. നിസഹായതയോടെ അദ്ദേഹത്തെ നോക്കി നിൽക്കുകയാണ് കുട്ടികൾ.


സാമൂഹിക അകലം പാലിക്കാനായി ആളുകളെ പൊതുനിരത്തിൽ നിന്ന് വീടുകളിലേക്ക് ഓടിക്കുന്ന പൊലീസുകാർക്കെതിരെ നിരവധി വിമർശനങ്ങൾ വന്നുകഴിഞ്ഞു. അങ്ങനെ വിമർശിക്കുന്നവർ പൊലീസുകാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.