പഞ്ചാബ്: കൊറോണ ബാധിച്ച് മരിച്ച 70 കാരനായ പുരോഹിതനിൽ നിന്നും 23 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് പഞ്ചാബിലെ 15 ഓളം ഗ്രാമങ്ങൾ പൂർണമായും അടച്ചു പൂട്ടി. മാർച്ച 6 നാണ് ഇദ്ദേഹം ഇറ്റലിയിൽ നിന്നും ഡൽഹി വിമാനതാവളത്തിൽ എത്തുന്നത്.തുടർന്ന് പാഞ്ചാബിലെത്തി നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. രോഗം സ്ഥിരീകരിക്കിന്നതിന് മുമ്പ് തന്നെ ഇയാൾ 100 ൽ അധികം ആളുകളുമായി സമ്പർക്കം പുലർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സന്ദർശനം നടത്തിയ 15 ഗ്രാമങ്ങളാണ് ഇപ്പോൾ അടച്ചു പൂട്ടിയിരിക്കുന്നത്. പുരോഹിതന്‍റെ കൊച്ചുമക്കൾക്ക് അടക്കം 14 ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചു. വിവിധ സ്ഥലങ്ങളിലായി നിരവധി ആളുകൾക്ക് പുരോഹിതനിൽ നിന്നും രോഗം ബാധിച്ചേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ. അതേസമയം ഇന്ത്യയിൽ 700 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 17 പേർ രോഗം ബാധിച്ച് മരിച്ചു.