covid19

വാഷിംഗ്ടൺ: ചൈനയിൽ ഉൽഭവിച്ച കൊറോണ വൈറസ് ലോക രാഷ്‌ട്രങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 24000 ആളുകൾ ലോകമെമ്പാടും ഈ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചു കഴിഞ്ഞു. തുടക്കത്തിലെ വൈറസ് ബാധയെക്കുറിച്ച് ചൈന കൂടുതൽ സുതാര്യത പുലർത്തിയിരുന്നെങ്കിൽ ആഘാതം കുറയ്ക്കാൻ കഴിയുമായിരുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇപ്പോൾ ലക്ഷകണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ്. കൊറോണ വൈറസ് ഹാനികരമെന്ന് തെളിയിക്കുന്ന വിവരങ്ങൾ ചൈന എന്തിനു തടഞ്ഞുവെച്ചു എന്ന ചോദ്യത്തോ‌ടെയാടെയാണ് നാഷണൽ റിവ്യു എന്ന അമേരിക്കൻ മാസിക രംഗത്ത് വന്നിരിക്കുന്നത്.

ഡിസംബർ ഒന്നിനാണ് ചൈനയിൽ ആദ്യ കൊറോണ രോഗ ലക്ഷണം കാണുന്നത്. തുടർന്ന് ഡിസംബർ 25 ഓടെ നിരവധി പേർക്ക് വൈറസ് ബാധിച്ചു. പുതിയതായി ഒരു വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി ഡോക്ടർ ലീ കണ്ടെത്തി. അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. എന്നാൽ വുഹാൻ ആരോഗ്യ കമ്മീഷൻ ഇത് വ്യാജമാണെന്ന് പറ‌ഞ്ഞു. വുഹാൻ പൊലീസ് ലീയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. വൈറസ് വ്യാപനതെ പറ്റി വാർത്ത നൽകരുതെന്നും ചൈനീസ് ആരോഗ്യ കമ്മീഷൻ ഉത്തരവിറക്കി.ലോകാരോഗ്യ സംഘടനയോടും ചൈന വ്യക്തമാക്കിയത് അത്തരത്തിൽ ഒരു വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ്. ജനുവരി 13 ന് ചൈന സന്ദർശിച്ച വിവിധ രാജ്യങ്ങളിൽ ഉളളവർക്ക് കൊറോണസ്ഥിരീകരിച്ചു. അപ്പോഴും ചൈനയുടെ വാദം രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയില്ലെന്നായിരുന്നു. ജനുവരി 12 ന് ലീയെ രോഗ ലക്ഷണങ്ങളൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ രോഗം ബാധിച്ച് ഫെബ്രുവരി 6 നാണ് ഡോക്ടർ ലീ മരണപ്പെടുന്നതു. പിന്നിട് ആഴ്ച്ചകൾക്ക് ഉളളിൽ തന്നെ വുഹാൻ നഗരം പൂർണമായും കൊറോണയുടെ പിടിയിലായി.

വൈറസ് പകർച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടർ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി. ഇതാണ് കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമാകാൻ കാരണമായതെന്നും നാഷണൽ റിവ്യൂവിലെ ലേഖനത്തിൽ പറയുന്നു.