iran

തെഹ്‌റാൻ: കൊറോണയുടെ പ്രഹരം ഏറ്റവും കൂടുതലേറ്റ രാജ്യങ്ങളിലൊന്നാണ് ഇറാൻ. നിരവധിയാളുകൾ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഇറാനിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം കൊറോണയെ പ്രതിരോധിക്കാനായി മെത്തനോൾ കഴിച്ച് നൂറ് കണക്കിനാളുകളാണ് ഇറാനിൽ മരിച്ചിരിക്കുന്നത്.

കൊറോണയെ പ്രതിരോധിക്കാമെന്ന വ്യാജ പ്രചരണം വിശ്വസിച്ച് നിരവധിയാളുകൾ മെത്തനോൾ കഴിച്ചു. ഇറാനിലെ ഒരു മാതാപിതാക്കൾ തങ്ങളുടെ അഞ്ച് വയസുള്ള കുട്ടിക്കും മെത്തനോൾ നൽകി. കുഞ്ഞിന്റെ കാഴ്ചപോയി. മുന്നൂറോളം ആളുകളാണ് മെത്തനോൾ കഴിച്ച് മരണപ്പെട്ടത്. പലരും വീടുകളിൽ തയ്യാറാക്കിയ മദ്യവും കഴിച്ചിട്ടുണ്ടെന്നാണ് പുറുത്തുവരുന്ന റിപ്പോർട്ടുകൾ.

വ്യാവസായിക ആവശ്യങ്ങൾക്കും കീടനാശിനിയായുമാണ് മെത്തനാേൾ ഉപയോഗിക്കുന്നത്. ഹൃദയാഘാതത്തിനും മസ്തിഷ്‌കാഘാതത്തിനും ഇത് കാരണമായേക്കാം. 1979 മുതൽ ഇറാനിൽ മദ്യം നിരോധിച്ചതാണ്. എന്നാൽ കള്ളവാറ്റ് പിടികൂടാറുണ്ട്.