ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് എല്ലാവരും വീട്ടിലെ അടുക്കള പരീക്ഷണ ശാലയാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ അവശ്യ സാധനങ്ങളുടെ ലഭ്യത നമ്മൾ ഉറപ്പാക്കുകയും വേണം . നിമിഷ നേരം കൊണ്ട് ആരോഗ്യപരവും സ്വാദിഷ്ടവുമായ ഭക്ഷണ വിഭവം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം..
മസാല ചട്നി
ചേരുവകൾ
സവാള ..............................
ഇഞ്ചി ..............................
പച്ചമുളക് ..............................
വെളുത്തുള്ളി ..............................
മുളകുപൊടി ..............................
വെളിച്ചെണ്ണ ..............................
തക്കാളി ..............................
ഉപ്പ് ..............................
തയ്യാറാക്കുന്ന വിധം
സവാള ,ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി തുടങ്ങിയ ഒന്നിച്ച് അരയ്ക്കുക . അതിനു ശേഷം അര കപ്പ് എണ്ണ പാനിൽ ചൂടാക്കുക .ചൂടായ എണ്ണയിലേക്ക് അരച്ചുവച്ച സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ഇവ ഇട്ട് നന്നായി ഇളക്കുക . ഇതിന്റെ പച്ച ചുവ മാറുന്നതവരെ ഇളയ്ക്കുക . അതിന് ശേഷം രണ്ടു ടീസ്പൂൺ മുളകുപൊടി ഇട്ടിട്ട് വീണ്ടും നന്നായി ഇളക്കുക . അതിൽ മുളക് പിടിക്കുന്നവരെ ഇളക്കിക്കൊണ്ടിരിക്കണം . അരച്ചുവെച്ച തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർക്കണം . തക്കാളി കൂട്ടിവെച്ച മസാലയിൽ പിടിക്കുന്നവരെ അത് വഴറ്റുക . അതിനു ശേഷം ആവശ്യത്തിന് ഉപ്പ് അതിലേക്ക് ചേർക്കുക . ഈ സമയത്ത് ഉപയോഗിക്കാവുന്ന ഹെൽത്തി ഫുഡാണ് മസാല ചട്നി.
നാരങ്ങാ രസം
ചേരുവകൾ
ഇഞ്ചി ...........................1 കഷ്ണം (ചതച്ചത് )
വെളുത്തുള്ളി ...................6 എണ്ണം (ചതച്ചത് )
പച്ചമുളക് ...........................4 എണ്ണം (ചതച്ചത് )
കുരുമുളക് ...........................1 ടീസ്പൂൺ (ചതച്ചത് )
വെള്ളം ............................4 കപ്പ്
മഞ്ഞൾ പൊടി .......................അര ടീസ്പൂൺ
നാരങ്ങാ നീര് ..............................
മല്ലിയില ..............................
ഉപ്പ് ..............................
താളിക്കൽ
കടുക്
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പച്ചമുളക് ഇവ ഒരുമിച്ച് ചതയ്ക്കുക. നാലു കപ്പ് വെള്ളത്തിൽ ചതച്ചു വച്ചിരിക്കുന്ന ഇതും ഒപ്പം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് തിളപ്പിക്കുക. അഞ്ചുമിനിറ്റ് തിളപ്പിച്ച് തിള വന്ന ശേഷം ഇറക്കി വെക്കുക . അതിനു ശേഷം രണ്ടു ടേബിൾ സ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് മല്ലിയിലയും ഇടുക . ഇതിന് ശേഷം മറ്റൊരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കടുകും കറിവേപ്പിലയും വറ്റൽ മുളകു ഇട്ട് ചൂടാക്കുക . പിന്നിട് അത് ഇറക്കി വച്ച പാത്രത്തിലേക്ക് താളിക്കുക . നാരങ്ങാ രസം തയ്യാർ .
ചെറുപയർ മുളക് കറി
ചെറുപയർ ..............................
വെള്ളം ..............................
വറ്റൽ മുളക് ..............................
വെളുത്തുള്ളി ..............................
ചെറിയ ഉള്ളി ..............................
താളിക്കൽ
നെയ്യ് ..............................
ജീരകം ..............................
വറ്റൽ മുളക് ..........................4 എണ്ണം
കറിവേപ്പില ...................ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എടുത്തു വച്ച ചെറുപയറും നാലര കപ്പ് വെള്ളത്തിൽ ഉപ്പും ചേർത്ത് കുക്കറിൽ വേവിയ്ക്കുക . അതോടൊപ്പം വെള്ളത്തിൽ ഇട്ടുവച്ച വറ്റൽ മുളക് 12 എണ്ണം 8 വലിയ വെളുത്തുള്ളി , ചെറിയ ഉള്ളി എട്ടു മുതൽ പത്തു വരെ ഇത് മൂന്നും ഒന്നിച്ച് ചതച്ചു വെക്കുക . അതിനു ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ചു ഇത് താളിക്കണം . നെയ്യാണേൽ കൂടുതൽ സ്വാദിഷ്ടമാകും . അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ഇട്ട് വറ്റൽ മുളക് ,കടുക് , കറിവേപ്പില ആദ്യമൊന്നും താളിക്കണം അതിനു ശേഷം കൂട്ടിവച്ചിരിക്കുന്ന മസാല അതിലേക്ക് ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ വെള്ളത്തോട് കൂടി ആ വറവിലേക്ക് വീഴ്ത്തുക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക . ചെറുപയർ മുളക് കറി തയ്യാർ .--