കാക്കിക്കുള്ളിലുമുണ്ടൊരമ്മ മനസ്സ്...വടകരയില്‍ നിന്നും പാലക്കാട്ടേക്ക് നടന്ന് തുടങ്ങിയ റോഡ് നിര്‍മാണ തൊഴിലാളിയായ രമേഷും ഭാര്യ വിജയയും ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം കുന്നുമ്മലിലെത്തിയത്. ഈ സമയം ജോലിയിലുണ്ടായിരുന്ന വനിതാ പോലീസുദ്യോഗസ്ഥ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും നാട്ടില്‍ കഴിയുന്ന പെണ്‍മക്കളെയോര്‍ത്തിട്ട് ഇവിടെ നില്‍ക്കാന്‍ പറ്റുന്നില്ലെന്നും സഹായിക്കണമെന്നും കരഞ്ഞ് പറഞ്ഞതോടെ അത് വഴി ഭക്ഷണസാധനങ്ങളുമായി വന്ന വാഹനത്തില്‍ തൊട്ടടുത്തുള്ള കാവുങ്ങല്‍ ബൈപ്പാസില്‍ പോലീസിനടുത്ത് ഇവരെ ഇറക്കണമെന്ന് പറഞ്ഞ് കയറ്റിവിട്ടപ്പോള്‍ തൊഴുകൈകളോടെ യാത്ര പറയുന്ന വിജയ.