car

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്.
ഇതിനാൽ അത്യാവശ്യ ഘട്ടങ്ങൾക്ക് അല്ലാതെ വാഹനങ്ങൾ പൊതു നിരത്തിൽ ഇറക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വാഹനങ്ങൾ ഏറെ നാൾ ഉപയോഗിക്കാതെ വയ്ക്കുമ്പോൾ കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ കാറുകളും ബൈക്കുകളും വീടുകളിൽ തന്നെ

സുരക്ഷിതമായിവയ്ക്കാൻ ചില മാർഗങ്ങളുണ്ട്.

കാറുകൾ സുരക്ഷിതമായിവയ്ക്കാൻ പാർക്ക് ചെയ്യുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കണം, മുകളിൽ നിന്ന് ഇലകളൊ മറ്റു അഴുക്കുകളൊ വീഴാൻ സാദ്ധ്യതയുളളതിനാൽ വാഹനം കവർ ഉപയോഗിച്ച് മൂടണം.സൂര്യ പ്രകാശം ഏൽക്കാത്ത സ്ഥലം നോക്കി പാർക്ക് ചെയ്താൽ വെയിൽ കൊണ്ട് വാഹനത്തിന്‍റെ നിറം നഷ്ടപ്പെടില്ല. വാഹനത്തിൽ ഇന്ധനം നിറച്ചിടുക. കാർ പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതിരിക്കുക. ഹാൻഡ് ബ്രേക്ക് ജാമാകാൻ സാദ്ധ്യതയുളളതിനാൽ ഗിയറിലിട്ടു നിർത്തുകയൊ ടയറിനിടയിൽ കല്ല് തടം വച്ചു നിർത്തുകയൊ ചെയ്യാം. ഒരു പാട് കാലത്തേയ്ക്ക് വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ വാഹനത്തിന്‍റെ ബാറ്ററി ഊരി മാറ്റിവയ്ക്കുന്നത് ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അല്ലെങ്കിൽ ഇടയ്ക്കിടെ വാഹനം സ്റ്റാർട്ട് ചെയ്യുകയും എ സി ഓൺ ചെയ്തിടുന്നതും നല്ലതാണ്. വാഹനത്തിന്‍റെ ടയർ പ്രഷർ കൃത്യമാണോ എന്ന് പരിശോധിക്കണം.

ബൈക്കുകൾക്കും സമാനമായ രീതി തന്നെയാണ്.വൃത്തിയായി സൂക്ഷിക്കുക. പാർക്ക് ചെയ്യുമ്പോൾ സെന്‍റ​ർ സ്റ്റാന്‍ഡ് ഉപയോഗിക്കുക. ബൈക്കിന്റെ ചെയിൻ,സോക്കറ്റ് എന്നിവ ഗ്രീസിട്ടുവയ്ക്കുക.വാഹനം പൂർണമായും ലോക്ക് ചെയ്തുവയ്ക്കുക എന്നതും പ്രധാനമാണ്.