തിരുവനന്തപുരം:മാനസിക പിരിമുറുക്കം നേരിടുന്ന വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, വരുമാനം നിലച്ചുപോയവർ, വിദേശത്തു തിരിച്ചുപോകാൻ കഴിയാതെ ആശങ്കയുള്ളവർ തുടങ്ങിയവർക്കായി ജില്ലാ പഞ്ചായത്ത് കൗൺസലിംഗ് സെന്റർ ആരംഭിച്ചു. നിലവിലുള്ള കാൾ സെന്റർ നമ്പരുകളിലേക്ക് വിളിച്ചാൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. സേവനം ആവശ്യമുള്ളവർ 8547702817, 9495802817 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 22 മുതൽ 40 വയസ് വരെ പ്രായമുള്ളവരെ ഉൾപ്പെടുത്തി സാമൂഹിക സന്നദ്ധ സേന ഗ്രാമപഞ്ചായത്തടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ജില്ലയിലെ യുവാക്കളെ ഏകോപിക്കുന്നതിന് യൂത്ത് ഡെസ്‌കും പ്രവർത്തനമാരംഭിച്ചു.