corona-

ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഇരുപത്തി അയ്യായിരം കടന്നു. ഇതുവരെ 25, 422 പേരാണ് മരിച്ചത്. 1,29,357 പേർ രോഗമുക്തി നേടി. 8215 പേർ മരിച്ച ഇറ്റലിയിലാണ് ഏറ്റവും അധികം മരണം. രോഗവ്യാപനം അതിവേഗം നീങ്ങുന്ന സ്പെയിനാണ് മരണനിരക്കിൽ രണ്ടാമത്. 4,934 പേരാണ് മരിച്ചത്. ഇന്ന് മാത്രം 539 പേരാണ് മരിച്ചത്.

ചൈനയിലെ മരണ സംഖ്യ ഇപ്പോൾ 3,292 ആണ്. ചൈനയിൽ പുതിയ മരണങ്ങൾ കുറഞ്ഞു. ഇന്ന് അഞ്ചുപേർ മാത്രമാണ് മരിച്ചത്. ഇന്ന് 144 പേർ മരിച്ച ഇറാനിൽ മരണസംഖ്യ 2,328 ആയി. ഫ്രാൻസിൽ മരണ സംഖ്യ 1696 ആണ്. അമേരിക്കയിൽ മരണസംഖ്യ 1,382 ആയി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 34 പേരും കാസർകോട് നിന്നുള്ളവരാണ്. കണ്ണൂരിൽ 2 പേർ. തൃശൂർ, കോഴിക്കോട്, കൊല്ലം ഒരാൾ വീതവുമാണ് രോഗികൾ. ആകെ 164 പേരാണ് ചികിത്സയിലുള്ളത്. 616 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. രാജസ്ഥാനിലെ ബിൽവാഡയിൽ അറുപതുകാരനും കർണാടകയിലെ തുമകൂരിൽ അറുപത്തിയഞ്ചുകാരനുമാണ് ഇന്ന് മരിച്ചത്. ഇതുവരെ 724 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 66 പേർക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.