ശരീരത്തിന് അനിവാര്യമായ പ്രോട്ടീൻ ആണ് ആൽബുമിൻ. കരളാണ് ഇത് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. പ്രോട്ടീനിൽ നിന്നുള്ള കലോറി ശരീരത്തിന് പ്രധാനമായും നൽകുന്നതും ആൽബുമിനാണ്. ശരീരത്തിലെ ജലാംശത്തെ രക്തധമനികളിൽ നിലനിറുത്തുകയും ശരീരത്തിൽ നീരിനെ പ്രതിരോധിക്കുകയും ചെയ്യുന്ന മഹത്തായ ധർമവും ആൽബുമിൻ നിർവഹിക്കുന്നുണ്ട്.
ആൽബുമിൻ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ ആൽബുമിൻ യൂറിയ എന്ന രോഗം. കരളിന്റെ പ്രവർത്തനം താളം തെറ്റുന്ന ക്രോണിക് ലിവർ ഡിസീസ് കാരണവും മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്ന വൃക്കരോഗങ്ങൾ കാരണവും ശരീരത്തിൽ നീരുകെട്ടുന്ന രോഗങ്ങൾ ഉണ്ടാകും .ചിലരിൽ രക്തത്തിൽ ആൽബുമിൻ കൂടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്ന ഡീഹൈഡ്രേഷൻ കാരണം ഇത് സംഭവിക്കാറുണ്ട് .
നന്നായി വെള്ളം കുടിക്കുകയും മൂത്രം പോവുകയും ചെയ്യുമ്പോൾ ഇത് പരിഹരിക്കപ്പെടും. അമിതമായി മാംസം കഴിക്കുന്നവരിലും ഈ അവസ്ഥയുണ്ടാകുന്നു. വിദഗ്ധ ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി രോഗത്തിന് പ്രതിവിധി തേടുക.