covid-

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. ഒറ്റ ദിവസം കൊണ്ട് 149 പേർക്കാണ് രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 873 ആയി.നിലവിലെ സാഹാചര്യമനുസരിച്ച് കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാൻ ഒരു വർഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ 21 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതേ തുടർന്ന് പൊതു ഗതാഗതവും അന്താരാഷ്‌ട്ര വിമാന സർവീസുകളും നിർത്തിവച്ചു.


അതേസമയം കൊറോണ വൈറസ് ബാധയെ തുർന്ന് ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഇതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ ഒരുപാട് പണം അവശ്യമായി വരുമെന്നും, 2009 നെക്കാൾ മോശമായ അവസ്ഥയിലാണ് ലോകം പൊയികൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റലീന അറിയിച്ചു.