flyt

കൊച്ചി: മൂന്ന് മാസം കൂടുമ്പോൾ കൊച്ചിയിൽ എത്തും. പിന്നെ കുറച്ചുനാൾ കുടുംബത്തോടൊപ്പം. വീണ്ടും ദുബായിലേക്ക്. പിന്നെ, ബിസിനസുമായി ബന്ധപ്പെട്ട തിരക്കിൽ.കൊച്ചിയിൽ കൊറോണ രോഗം ബാധിച്ച് മരിച്ച 69കാരന്റെ ജീവിതചര്യ ഇങ്ങനെയായിരുന്നു. ബിസിനസിനെല്ലാം അവധികൊടുത്ത് 16നാണ് ചുള്ളിക്കൽ സ്വദേശി ഒടുവിൽ കൊച്ചിയിലേക്ക് പറന്നിറങ്ങിയത്.

സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ കഴിയുകയായിരുന്നു. 22ന് ലക്ഷണങ്ങൾ കടുത്തതോടെ മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി. ഹൃദ്രോഗികൂടിയായതിനാൽ കടുത്ത നിരീക്ഷണത്തിലായിരുന്നു. അതേസമയം, ഇയാളുടെ ബിസിനസ് എന്തായിരുന്നു എന്ന് വ്യക്തമല്ല. അയൽവാസികൾക്കും ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.