kk-shylaja

കൊച്ചി:സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് സ്ഥിതി സങ്കീർണമാക്കുകായിരുന്നുവെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ട്.ഇവരിൽ ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് മറ്റു രോഗങ്ങളുണ്ട്.

എന്നാൽ ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല. വീഡിയോവഴി ബന്ധുക്കളെ മൃതദേഹം കാണിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു. നാലു ബന്ധുക്കൾ മാത്രമാകും സംസ്കാരചടങ്ങിൽ പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് കൊറോണമൂലം ഇന്നു രാവിലെ മരിച്ചത്.