india-america

വാഷിംഗ്‌ടൺ: കൊറോണ വൈറസിന്റെ പിടിയിൽ സ്വയം ഉരുകുമ്പോഴും അമേരിക്ക ഇന്ത്യ ഉൾപ്പെടെ 64 രാജ്യങ്ങൾക്ക് രോഗത്തിനെതിരെ പോരാടാൻ 174 ദശലക്ഷം ഡോളർ ( 1300 കോടി രൂപ )​ സഹായം പ്രഖ്യാപിച്ചു. ഇതിൽ 29 ലക്ഷം ഡോളർ ഇന്ത്യയ്‌ക്കാണ്. കഴിഞ്ഞ മാസം അനുവദിച്ച പത്ത് കോടി ഡോളറിന് പുറമേയാണിത്.

കൊറോണ മഹാമാരി പടരാൻ ഏറ്റവും സാദ്ധ്യതയുള്ള രാജ്യങ്ങൾക്കാണ് അമേരിക്ക സഹായം പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്ക് വൈറസ് പരിശോധനാ ലാബുകൾ സ്ഥാപിക്കാനും രോഗ നിർണയവും നിരീക്ഷണവും കൂടുതൽ ഫലപ്രദമാക്കാനും സാങ്കേതിക വിദഗ്ദ്ധരുടെ പരിശീലനത്തിനും മറ്റമാണ് ധനസഹായം അനുവദിച്ചത്. ഇന്ത്യയ്‌ക്ക് കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഏകദേശം 300കോടി ഡോളറാണ് ( ഇന്നത്തെ നിരക്കിൽ

21,​000 കോടി രൂപ )​ ആരോഗ്യ പാലനത്തിനായി അമേരിക്ക അനുവദിച്ചത്,.

ശ്രീലങ്ക ( 13 ലക്ഷം ഡോളർ)​,​ നേപ്പാൾ ( 18 ലക്ഷം ഡോളർ )​,​ ബംഗ്ലാദേശ് ( 34 ലക്ഷം ഡോളർ)​ അഫ്ഗാനിസ്ഥാൻ ( 50ലക്ഷം ഡോളർ )​ എന്നീ രാജ്യങ്ങൾക്കും അമേരിക്കൻ സഹായം കിട്ടിയിട്ടുണ്ട്.