തിരുവനന്തപുരം വട്ടിയൂര്‍ക്കാവിനടുത്ത് കുരിക്കാടില്‍ വീട് പണി നടക്കുന്ന ഒരു വീട്ടില്‍ സാധനങ്ങള്‍ എല്ലാം കൂട്ടിയിട്ടിരിക്കുന്നു. മറ്റ് സാധനങ്ങള്‍ മാറ്റുന്നതിനിടയില്‍ അടുക്കളയില്‍ നിന്നൊരു ചീറ്റല്‍ ശബ്ദം. കമഴ്ത്തി വച്ചിരിക്കുന്ന ഒരു അടുപ്പിനടിയല്‍ നിന്നാണ് ശബ്ദം. ഉടന്‍ തന്നെ വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ അടുപ്പ് മാറ്റി മൂര്‍ഖനെ പിടികൂടി.

snake-master-vava-suresh

തുടര്‍ന്ന് യാത്ര തിരിച്ച് വാവ കഴക്കൂട്ടം ചന്തവിള, വീടിന് മുന്നില്‍ കണ്ട മൂര്‍ഖന്‍ പാമ്പിനെ പിടികൂടാനാണ് എത്തിയത്. വീട്ടുകാര്‍ പാമ്പിനെ കണ്ടത് നന്നായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നതിന് പിറകിലായി പുല്ലിന് മുകളില്‍ ഒരു വലിയ മൂര്‍ഖന്‍ പാമ്പ്, കണ്ടില്ലായിരുന്നെങ്കില്‍ മൂര്‍ഖന്‍ പാമ്പ് കാറിനകത്ത് കയറാന്‍ സാധ്യത കൂടുതലാണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.