വായ്‌പാപലിശ 0.75% കുറച്ചു
കൊച്ചി: റിസർവ് ബാങ്ക് റിപ്പോനിരക്ക് വെട്ടിക്കുറച്ചതിന്റെ പൂർണ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറി എസ്.ബി.ഐ. റിപ്പോ നിരക്ക് 0.75 ശതമാനമാണ് റിസർവ് ബാങ്ക് കുറച്ചത്. എസ്.ബി.ഐ വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റും (ഇ.ബി.ആർ) റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റും (ആർ.എൽ.എൽ.ആർ) 0.75 ശതമാനം കുറച്ചു. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും.
ഇ.ബി.ആർ 7.80 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായും ആർ.എൽ.എൽ.ആർ 7.40 ശതമാനത്തിൽ നിന്ന് 6.65 ശതമാനമായുമാണ് കുറച്ചത്. ഇതുപ്രകാരം 30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പയ്ക്ക് പുതുക്കിയ പലിശ 7.95 ശതമാനമാണ്. നേരത്തേ പലിശ 8.80 ശതമാനമായിരുന്നു.
2019 ഒക്‌ടോബർ ഒന്നുമുതൽ എസ്.ബി.ഐ നൽകിയ ഫ്ളോട്ടിംഗ് റേറ്ര് വായ്‌പകളെല്ലാം എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്ക് അധിഷ്‌ഠിതമാണ്. ഈ വായ്‌പകളുടെയെല്ലാം പലിശ കുറയും. അതേസമയം, വായ്‌പാ പലിശയുടെ പഴയ മാനദണ്ഡമായ എം.സി.എൽ.ആർ പ്രകാരം വായ്‌പ എടുത്തവർക്ക് ആനുകൂല്യം കിട്ടില്ല. എം.സി.എൽ.ആർ കുറയ്ക്കണോ എന്ന് റിസർവ് ബാങ്ക് ഏപ്രിലിലേ തീരുമാനിക്കൂ. ഉപഭോക്താക്കൾക്ക് ബാങ്കിൽ അപേക്ഷിച്ച്, വായ്‌പ ഇ.ബി.ആറിലേക്കോ ആർ.എൽ.എൽ.ആറിലേക്കോ മാറ്രാൻ കഴിയും. ഇത്, പലിശഭാരം കുറയ്ക്കും.
സ്ഥിരനിക്ഷേപ പലിശയും കുറച്ചു
എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും കുറച്ചു. 0.20 ശതമാനം മുതൽ 0.50 ശതമാനം വരെയാണ് കുറച്ചത്. ബൾക്ക് നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനം മുതൽ ഒരു ശതമാനം വരെയും കുറച്ചു. പുതുക്കിയ നിരക്ക് ഇങ്ങനെ:
(മേൽപ്പറഞ്ഞ ടേം നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ 4 മുതൽ 6% വരെ)