corona-test

ന്യൂയോർക്ക്: കൊറോണ പരിശോധാഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട. അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനം വികസിപ്പിച്ച്​ അമേരിക്കയിലെ എബോട്ട്​ ലബോറട്ടറി. എവിടെ വച്ചും പരിശോധന നടത്താവുന്ന കിറ്റാണ്​ വികസിപ്പിച്ചിരിക്കുന്നത്​. ഒരു ലക്ഷത്തിലേറെ പേർക്ക്​ കൊവിഡ്​ ബാധിച്ച സാഹചര്യത്തിൽ​ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണിത്.

പരിശോധനാഫലം പോസിറ്റീവാണെങ്കിൽ 5 മിനിട്ടിനുള്ളിൽ അറിയാം. ഫലം നെഗറ്റീവ് ആണെങ്കിൽ 13 മിനിട്ട് വരെ എടുത്തേക്കാം.

ഏപ്രിൽ ഒന്നിനകം 50,000 പരിശോധനകൾ നടത്താൻ ഉതകുന്ന തരത്തിൽ കിറ്റുകൾ വികസിപ്പിച്ച്​ വിതരണം ചെയ്യുമെന്ന്​ എബോട്ട്​ പ്രസിഡന്റും സി.ഇ.ഒയുമായ റോബർട്ട് ബി ഫോർഡ് അറിയിച്ചു.

മോളിക്യുലർ ടെസ്റ്റിലൂടെ കൊറോണ വൈറസി​ന്റെ ജീൻ ഫ്രാഗ്​മെന്റ്​ തെരയുന്നു, ഇത് ഉയർന്ന തോതിൽ ഉണ്ടെങ്കിൽ അഞ്ച് മിനിറ്റിനുള്ളിൽ വൈറസ്​ ബാധ സ്ഥിരീകരിക്കാനാകും.