ന്യൂഡൽഹി : ഇതിഹാസ സീരിയലായ രാമായണം ഇന്ന് മുതലാണ് ദുരദർശൻ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം 21 ദിവസം ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന സമയത്താണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ താൻ വീട്ടിലിരുന്ന് രാമായണം കാണുന്ന ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. അതിനൊപ്പം "ഞാൻ രാമയണം കാണുകയാണ് നിങ്ങളോ " എന്ന അടികുറിപ്പും നൽകി.നിമിഷങ്ങൾക്കുളളിൽ തന്നെ സംഭവം വിവാദമായി. വൈറസ് ബാധയെ തുടർന്ന് രാജ്യത്തെ ജനങ്ങൾ നേട്ടോട്ടം ഓടുമ്പോൾ, പട്ടിണി കിടക്കുമ്പോൾ മന്ത്രി വീട്ടിലിരുന്നു ടി വി കാണുന്നു എന്ന തരത്തിൽ പ്രകാശ് ജാവ്‌ദേക്കർക്ക് എതിരെ ട്രോളുകളുമായി നിരവധി ആളുകൾ രംഗത്ത് വന്നു. സംഭവം വിവാദമായതോടേ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്തു.
രാജ്യം ലോക്ക് ഡൗൺ ചെയ്തതിനെ തുടർന്ന് ബസ് സർവീസുകളും, ആഭ്യന്തര, അന്താരഷ്‌ട്ര വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതോടെ 873 ആയി. 19 പേർ മരിക്കുകയും ചെയ്തു.