തിരുവനന്തപുരം:സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് താത്കാലിക ടെന്റുകളിൽ കഴിഞ്ഞിരുന്ന യാചകരടക്കം 230 പേരെ തൈക്കാട് മോഡൽ എൽ.പി സ്‌കൂൾ, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ,എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലായി മാറ്റിപ്പാർപ്പിച്ചതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ ഇവർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.തുടർന്ന് ചികിത്സ ആവശ്യമായവരെ ജനറൽ ആശുപത്രിയിലും മാനസികനില തകരാറിലായവരെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.കളക്ടർ കെ.ഗോപാലകൃഷ്ണൻ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി.ബാബു,ഐ.പി.ബിനു,പാളയം രാജൻ,കൗൺസിലർമാരായ എം.ആർ.ഗോപൻ,ഡി. അനിൽകുമാർ,ജോൺസൺ ജോസഫ്,ബീമാപള്ളി റഷീദ്,നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ,ഹെൽത്ത് ഓഫീസർ ഡോ.എ.ശശികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.