തിരുവനന്തപുരം: കേരളത്തിൽ ആദ്യ കൊറോണ സംഭവിച്ച ഇന്ന് പുതുതായി ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് 2, കൊല്ലം, മലപ്പുറം, കാസർകോട്, കോട്ടയം എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇന്നലെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ആദ്യത്തെ കൊറോണ മരണവും ഇന്നാണ് സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സംസ്ഥാനത്ത് കൊറഓണ മരണം സ്ഥിരീകരിച്ച സംഭവം നിർഭാഗ്യകരവും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 16-ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. മാർച്ച് 22-നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ ഭാര്യയും ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഓൺലൈൻ ടാക്സി ഡ്രൈവറും ചികിത്സയിലാണ്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. ഭാര്യയ്ക്കും മകനും വീഡിയോയിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു.