dybala-oriana

കൊറോണയുടെ പിടിയിൽ നിന്ന് രക്ഷപെട്ട് യുവന്റസ് താരം പൗളോ ഡിബാല

മിലാൻ : കൊറോണയുടെ പിടിയിൽ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് യുവന്റസിന്റെ അർജന്റീനിയൻ സ്ട്രൈക്കർ പൗളോ ഡിബാല. ഡിബാലയടക്കം മൂന്ന് യുവന്റസ് താരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.ഡിഫൻഡർ ഡാനിയേൽ റുഗാനിക്കാണ് ആദ്യം രോഗം വന്നത്. തുടർന്ന് ഡിബാലയ്ക്കും മാത്യുഡിക്കും രോഗബാധയുണ്ടായി. ഡിബാലയുടെ പ്രതിശുതവധു ഒറിയാനയ്ക്കും അസുഖം പകർന്നു.

കടുത്ത ശ്വാസംമുട്ടാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് രോഗവിമുക്തിക്ക് ശേഷമുള്ള ആദ്യ ടി വി അഭിമുഖത്തിൽ ഡിബാല പറഞ്ഞു. പരിശീലനം നടത്തുന്നതിനിടെയാണ് വല്ലായ്മ വന്നത്. അഞ്ചുമിനിട്ടോളം ശ്വാസെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.തുടർന്നാണ് ആശുപത്രിയിലെത്തിച്ചതും കൊറോണ സ്ഥിരീകരിച്ചതും.

രോഗം മാറിയശേഷം പരിശീലനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിബാല.