bcci

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സഹായ ഹസ്തവുമായി ബി.സി.സി.ഐ. കൊറോണ പ്രതിരോധത്തിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി പ്രധാന മന്ത്രിയുടെ ദുരിതാശ്വാശ നിധിയിലേക്ക് 51 കോടി രൂപ ബി.സി.സി.ഐ നൽകും. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മറ്ര് ഭാരവാഹികളോടും സംസ്ഥാന അസോസിയേഷൻ പ്രതിനിധികളോടും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ഇനിയും സഹായങ്ങൾ നൽകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.