മാനസിക പിരിമുറക്കത്തിന് നമ്മുടെ സന്തോഷവും ഉന്മേഷവും കെടുത്താൻ മാത്രമല്ല, പലതരം രോഗങ്ങളുണ്ടാക്കാനും ശക്തിയുണ്ട്. അകാല വാർദ്ധക്യം ക്ഷണിച്ച് വരുത്താനും ശേഷിയുണ്ടെന്ന് ഇതുസംബന്ധിച്ച് നടന്ന പഠനങ്ങൾ പറയുന്നു. മാനസിക പിരിമുറുക്കം കാരണമാകുന്ന രോഗങ്ങളിൽ പ്രധാനമാണ് ഹൃദയാഘാതം. ട്രൈഗ്ലിസറൈഡിന്റെയും കൊളസ്ട്രോളിന്റെയും അളവ് ഉയർത്തുന്ന മാനസിക പിരിമുറുക്കം ഹൃദ്റോഗമുണ്ടാക്കുന്നു. രക്തസമ്മർദ്ദമാണ് മറ്റൊരു ഭീഷണി. ടൈപ് 2 പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാകാനും ആസ്ത്മ രോഗികളിൽ രോഗം അധികരിക്കാനും മാനസികപിരിമുറുക്കം കാരണമാകുന്നു.കുട്ടികളിലെ ആസ്ത്മ, പൊണ്ണത്തടി, വയറിൽ അമിതമായ കൊഴുപ്പടിയൽ, തലവേദന, മൈഗ്രേയ്ൻ, ദഹന പ്രശ്നങ്ങൾ, അൾസർ എന്നിവയുടെ കാരണങ്ങളിൽ പ്രധാന സ്ഥാനമുണ്ട് പിരിമുറുക്കത്തിന്.അമിതഭക്ഷണം, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി രോഗങ്ങൾക്ക് കാരണമാകുന്ന ശീലങ്ങളിലേക്ക് നയിക്കുന്നതിലും മാനസിക പിരിമുറുക്കത്തിന് പങ്കുണ്ട്.