കൊച്ചി: കൊറോണ ഭീതിയും ലോക്ക് ഡൗണും സൃഷ്‌ടിച്ച സമ്പദ് ആഘാതത്തിൽ നിന്ന് മറികടക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.75 ശതമാനം വെട്ടിക്കുറച്ചെങ്കിലും എല്ലാ വായ്‌പാ ഇടപാടുകാർക്കും പലിശയിളവിന്റെ ഈ ആനുകൂല്യം കിട്ടണമെന്നില്ല. കാരണം, കഴിഞ്ഞ ഒക്‌ടോബർ മുതൽ രാജ്യത്തെ ബാങ്കുകൾ വായ്‌പകളുടെ പലിശ നിർണയത്തിന് മാനദണ്ഡമാക്കുന്നത് 'എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക്" ആണ്.
ഒക്‌ടോബർ ഒന്നിന് മുമ്പ് ബാങ്കുകൾ നൽകിയ വായ്‌പകളുടെ പലിശയുടെ മാനദണ്ഡം പഴയ ബേസ്‌റേറ്രോ 2016 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്രോ (എം.സി.എൽ.ആർ) ആണ്. റിപ്പോ നിരക്ക് കുത്തനെ കുറഞ്ഞതിന്റെ ആനുപാതികമായി ബാങ്കുകൾ ബേസ്‌റേറ്റും എം.സി.എൽ.ആറും കുറയ്ക്കാറില്ല. അതിനാൽ, ഒക്‌ടോബർ ഒന്നിന് മുമ്പ് നേടിയ വായ്‌പകൾക്ക് പലിശയിളവിന്റെ സമ്പൂർണ ആനുകൂല്യം കിട്ടില്ല.
എന്നാൽ, എക്‌സ്‌റ്രേണൽ ബെഞ്ച്മാർക്ക് അധിഷ്‌ഠിത പലിശ നിരക്കുള്ളതാണ് വായ്‌പയെങ്കിൽ പലിശഭാരം ആനുപാതികമായി കുറയും. ഉദാഹരണത്തിന്, കഴിഞ്ഞദിവസം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു. ഇതിന്റെ ചുവടുപിടിച്ച് എസ്.ബി.ഐയും ബാങ്ക് ഒഫ് ഇന്ത്യയും വായ്‌പാപലിശയിൽ 0.75 ശതമാനം കുറവ് വരുത്തി ഇളവ് പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറി.
ബേസ്‌റേറ്ര്, എം.സി.എൽ.ആർ എന്നിവയെ അപേക്ഷിച്ച് ഏറെ കുറവാണ് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് അഥവാ ആർ.എൽ.എൽ.ആർ പ്രകാരമുള്ള വായ്‌പകൾ. പുതുതായി അനുവദിക്കുന്ന വായ്‌പകളുടെ എല്ലാം പലിശനിർണയം ആർ.എൽ.എൽ.ആർ പ്രകാരമായതിനാൽ, ഇവയുടെ പലിശഭാരം കുറവായിരിക്കും. ഉദാഹരണത്തിന്, മാർച്ച് 27ലെ കണക്കുപ്രകാരം എസ്.ബി.ഐയുടെ ബേസ്‌റേറ്ര് 8.15 ശതമാനവും ഒരുവർഷ എം.സി.എൽ.ആർ 7.45 ശതമാനവുമാണ്. എന്നാൽ, ബാങ്കിന്റെ ആർ.എൽ.എൽ.ആർ ഇപ്പോൾ 6.65 ശതമാനം മാത്രമാണ്.
ആർ.എൽ.എൽ.ആറിലേക്ക്
വായ്‌പ മാറ്രാം
നിലവിൽ ഒരു ഉപഭോക്താവിന്റെ ഭവന വായ്‌പയുടെ പലിശയുടെ മാനദണ്ഡം ബേസ് റേറ്രോ എം.സി.എൽ.ആറോ ആണെങ്കിൽ, ബാങ്കിൽ അപേക്ഷിച്ച് അത് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റിലേക്ക് (ആർ.എൽ.എൽ.ആർ) മാറ്റാനാകും. ചെറിയ ഫീസ് ഇതിന് ബാങ്ക് ഈടാക്കിയേക്കാം. എങ്കിലും, മൊത്തം പലിശഭാരത്തിൽ വലിയ ആശ്വാസം ഉപഭോക്താവിന് ലഭിക്കും.
ഉദാഹരണത്തിന്:
ബാങ്ക് ഒഫ് ഇന്ത്യയുടെ ഒരുവർഷ എം.സി.എൽ.ആർ : 7.95%
ബാങ്കിന്റെ പുതുക്കിയ ആർ.എൽ.എൽ.ആർ : 7.25%
വ്യത്യാസം : 0.70%
പഴയ വായ്‌പയുടെ
പലിശ കുറയില്ലേ?
ബേസ് റേറ്റ്, എം.സി.എൽ.ആർ എന്നിവ മാനദണ്ഡമായ വായ്‌പകളുടെ പലിശ അപ്പോൾ കുറയുകയേയില്ലേ എന്ന് സംശയമുണ്ടായേക്കാം. കുറയും. എന്നാൽ, അതിന് ബാങ്കുകൾ തയ്യാറാകണമെന്ന് മാത്രം. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാൽ ആനുപാതികമായി ആർ.എൽ.എൽ.ആർ കുറയും. ബേസ് റേറ്റും എം.സി.എൽ.ആറും കുറയില്ല. ഇവ എത്ര കുറയ്ക്കണമെന്ന് ബാങ്കുകൾക്ക് തന്നെ തീരുമാനിക്കാം.
എസ്.ബി.ഐ കഴിഞ്ഞദിവസം ആർ.എൽ.എൽ.ആർ 0.75 ശതമാനം കുറച്ചെങ്കിലും എം.സി.എൽ.ആർ കുറച്ചിരുന്നില്ല. ബാങ്ക് ഒഫ് ഇന്ത്യ ആർ.എൽ.എൽ.ആർ 0.75 ശതമാനം കുറച്ചെങ്കിലും എം.സി.എൽ.ആർ (ഒരുവർഷം) കുറച്ചത് 0.25 ശതമാനമാണ്.
വായ്‌പയ്ക്ക് നല്ലത് കുറഞ്ഞ
കാലാവധി
വായ്‌പ തിരിച്ചടയ്ക്കാൻ കൂടുതൽ കാലാവധി കിട്ടുമോ എന്ന് അന്വേഷിക്കുന്നവരാണ് മിക്ക ഇടപാടുകാരും. എന്നാൽ, വായ്‌പാ തിരിച്ചടവിന്റെ കാലാവധി കുറഞ്ഞു നിൽക്കുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലത്.
ഒരുദാഹരണം നോക്കാം:
റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.75% കുറച്ചതിന് ആനുപാതികമായി ബാങ്കും പലിശ കുറച്ചുവെന്ന് കരുതുക. അതായത്, പലിശ 7.25%. തിരിച്ചടവ് കാലാവധി ഇ.എം.ഐയിൽ മാറ്റമില്ലാതെ 270 മാസമായി കുറച്ചുവെന്നും കരുതുക:
ഇനി, തിരിച്ചടവ് കാലാവധി 250 മാസമാണെന്നിരിക്കട്ടെ: പലിശ 7.25 ശതമാനം തന്നെ.