വയനാട്: മാനന്തവാടിയിൽ ലോക്ക് ഡൗൺ ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. സംഭവത്തിൽ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് നിരോധനം ലംഘിച്ച് കൂട്ടപ്രാർത്ഥന നടന്നത്. രണ്ട് കന്യാസ്ത്രീകളും രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എല്ലാവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രാര്‍ത്ഥന നടക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വികാരി ഫാദര്‍ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍ തുടങ്ങി 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.