oman

മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശേരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. രാജേഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ആശുപത്രി രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശിയെ ഒമാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.