p-n-raghavan
പി. എൻ. രാഘവൻ

ബൈസൺവാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ മുൻ പ്രസിഡന്റും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായ ബൈസൺവാലി പറത്താനത്ത് പി.എൻ. രാഘവൻ (79) നിര്യാതനായി. അടിമാലി യുണിയൻ സെക്രട്ടറി, എസ്.ആർ.പി സംസ്ഥാന സെക്രട്ടറി, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ്, ബൈസൺവാലി ശാഖാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടന്നു. ഭാര്യ നന്ദിനി. മക്കൾ. സാബു (ഹിൽട്ടൺ ഗ്രൂപ്പ്, വൈസ് പ്രസിഡന്റ്, ഡൽഹി), സലി, സന്തോഷ്, സതീഷ്. മരുമക്കൾ. സുജ, നിനി, ദീപ്തി,രാജി.