corona


തിരുവനന്തപുരം: കേരളത്തിൽ 20 പേർക്കുകൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നും എട്ടുപേരും, കാസർകോട്ട് ഏഴുപേരും, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. രോഗം കണ്ടെത്തിയവരിൽ ഒരാൾ എറണാകുളത്തുനിന്നുമുള്ള ആരോഗ്യ പ്രവർത്തകനാണ്.

ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ രോഗ പരിശോധനയ്ക്ക് എത്തിയിരുന്ന ആളാണ്. രണ്ടുപേർക്ക് രോഗം ബാധിച്ചത് രോഗികളുമായുള്ള സമ്പർക്കം നിമിത്തമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നിട്ടുണ്ട്. നിലവിൽ കേരളത്തിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത് 181 പേരാണ്. 1.41 ലക്ഷം പേർ നിരീക്ഷണത്തിലാണ്.