olymbics

ടോക്കിയോ : ഒരു വർഷത്തേക്ക് മാറ്റിച്ച ടോക്കിയോ ഒളിമ്പിക്സിന് പുതിയ തീയതി കണ്ടെത്താനുള്ള ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ശ്രമം അവസാനഘട്ടത്തിലേക്ക് എന്ന് സൂചന. 2021 ജൂലായ് - ആഗസ്റ്റ് മാസങ്ങളിൽ ഗെയിംസ് നടത്താനാണ് ശ്രമിക്കുന്നത്. ജൂലായ് 23ന് തുടങ്ങി ആഗസ്റ്റ് 8ന് സമാപിക്കാനാണ് ധാരണയെന്ന് സൂചനയുണ്ട്. ഇൗ വർഷം ജൂലായ് 24ന് തുടങ്ങി ആഗസ്റ്റ് 9 ന് സമാപിക്കാനിരുന്ന ഗെയിംസാണ് ഒരു വർഷത്തേക്ക് മാറ്റിയത്.