dddd

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കുന്നതിനായി നഗരസഭ സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ മേയർ കെ. ശ്രീകുമാർ സ്വിച്ച് ഓൺ ചെയ്തു. നഗരസഭയുടെ ചാക്ക, പേട്ട വാർഡുകളിൽ ആപ്പിന്റെ പ്രവർത്തനം തുടങ്ങി. മൂന്ന് ദിവസങ്ങൾക്കകം നഗരസഭയിലെ 100 വാർഡുകളിലായി നിരീക്ഷണത്തിലുള്ളവരെ ആപ്പ് വഴി നിരീക്ഷിക്കാൻ കഴിയുമെന്ന് മേയർ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് ജിയോ ടാഗിംഗും, ജിയോ ഫെൻസിംഗും നടത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഇയാൾ ക്വാറന്റെയ്ൻ ലംഘിച്ചാൽ ആ വ്യക്തിയുടെ ചുമതലയുള്ള വോളന്റിയവർക്ക് വിവരം ലഭിക്കുന്ന തരത്തിലാണ് സംവിധാനം. ആപ്പിന്റെ സഹായത്തോടെ നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന പ്രദേശങ്ങൾ റെഡ് സോണായി രേഖപ്പെടുത്തും. ഈ പ്രദേശങ്ങളിൽ പൊതുജന സമ്പർക്കം കുറയ്ക്കുന്നതിന് വേണ്ടിയാണിത്.

ഒരുക്കിയിട്ടുള്ളത്

നിരീക്ഷണത്തിലുള്ളവർക്ക് ഏത് സമയത്തും ഈ ആപ്പ് വഴി സഹായം തേടാം

 വോളന്റിയർമാർക്ക് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലെത്തുന്നതിന് റൂട്ട് മാപ്പും ക്രമീകരിച്ചിട്ടുണ്ട്

മേയറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.ടി സെൽ പ്രവർത്തം ഏകോപിപ്പിക്കും

ടിഗ്രിസ് സൊലൂഷ്യൻസ് ഇന്ത്യയാണ് ആപ്പിനായുള്ള സോഫ്ട് വെയറുകൾ വികസിപ്പിച്ചെടുത്തത്.