കൊച്ചി: മുഖ്യമന്ത്രിയുടെ വൈകിട്ട് ആറുമണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി. ആര്‍. കമ്പനിയെവെച്ച് പ്രചരിപ്പിച്ചതും കൊണ്ട് എല്ലാമായി എന്ന ധാരണ തിരുത്താറായി എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍..
ഇവിടെ ഗോഡൗണുകള്‍ മുഴുവന്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. അത് ഫലപ്രദമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിനായില്ല. കമ്യൂണിറ്റി കിച്ചനു വേണ്ടി ഒരു നയാ പൈസ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ലോക്കല്‍ മാനേജുമെന്റ് തീര്‍ത്തും അവതാളത്തിലായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപതിനായിരം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചിട്ട് പത്തുദിവസമെങ്കിലുമായില്ലേ? ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും കൊടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി? ഭക്ഷ്യധാന്യങ്ങൾ ഏപ്രിൽ ഒന്നോടെ കൊടുക്കുമായിരിക്കും. കാരണം അതിന് വലിയ ചെലവില്ല. അരിയും ഗോതമ്പും ഇഷ്ടം പോലെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ പലവ്യഞ്‌ജനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരുറപ്പുമില്ല. കമ്യൂണിറ്റി കിച്ചന് അനുവദിച്ചതാവട്ടെ നേരത്തെ കുടുംബശ്രീക്ക് കൊടുത്ത 23 കോടിയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു....
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഒട്ടുമിക്കവയും കടക്കെണിയിലാണ്. സർക്കാരാശുപത്രികളിൽ പലതിലും മരുന്നില്ല. ജനങ്ങൾ കഷ്ടപ്പെടുന്നു. ക്ഷേമപെൻഷനുകൾ ഏഴുമാസം കുടിശ്ശികയുണ്ട്. അതിലാണ് രണ്ടു മാസത്തേത് കൊടുക്കാൻ പോകുന്നത്. കാസർഗോഡ് കൊറോണ ഭീഷണി രൂക്ഷമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കേരളത്തിലെ രോഗികൾ വരേണ്ടെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഇപ്പോഴും കാസർഗോട്ടെ ആശുപത്രികൾ സജ്ജമായിട്ടില്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ ഒരു നടപടിയുമില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും സങ്കീർണ്ണം. വൈകുന്നേരത്തെ മെഗാ പത്രസമ്മേളനങ്ങളിലും പി. ആർ. പ്രോപ്പഗണ്ടയിലും പ്രതിപക്ഷവും വീണുപോയോയെന്നും അദ്ദേഹം ചോദിച്ചു.