കാസർകോട്: കൊറോണ ഭീഷണി രൂക്ഷമായ കാസർകോട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ എത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ജില്ലയിലെ കൊറോണ ചുമതലയുള്ള വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചു ചേർത്തു.
കൊറോണ രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടുകയും കേരള അതിർത്തി കർണ്ണാടക അടച്ചുപൂട്ടിയത് കാരണം ജില്ലയിലെ ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്തത് കണക്കിലെടുത്താണ് മുതിർന്ന ഉദ്യോഗസ്ഥനെ സ്‌പെഷ്യൽ ഓഫീസറായി സർക്കാർ നിയമിച്ചത്. ജില്ലാഭരണകൂടം വിഷയം കൈകാര്യം ചെയ്ത രീതിയിൽ മുഖ്യമന്ത്രി തൃപ്തനല്ലെന്നാണ് സൂചന. 82 പേരാണ് കാസർകോട് ജില്ലയിൽ കൊറോണ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.