pique-ramos

കൊറോണ ദുരിതത്തെ പ്രതിരോധിക്കാൻ കൈ അയച്ച് സഹായം നൽകുകയാണ് ലോകമെമ്പാടുമുള്ള കായിക താരങ്ങൾ

സ്പാനിഷ് ലാ ലിഗ ഫുട്ബാൾ താരങ്ങളായ സെർജിയോ റാമോസ്, ജെറാഡ് പിക്വെ , ടെന്നിസ് താരം റാഫേൽ നദാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മ്യൂസിക് ഫെസ്റ്റിവലിലൂടെ ആറേകാൽ ലക്ഷം യൂറോ സമാഹരിച്ചു.

ബ്രസീലിലെ പാവപ്പെട്ടവരെ സഹായിക്കാൻ ഫുട്ബാളർ നെയ്മറുടെ നേതൃത്വത്തിൽ ക്യാമ്പെയ്ൻ തുടങ്ങി.

ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നൽകി.

ഇന്ത്യൻ വനിതാ ക്രിക്കറ്റർ റിച്ചഘോഷ് ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.

ഏഷ്യൻ പാരാഗെയിംസ് ചാമ്പ്യൻ ശരത്കുമാർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.

കെ.സി.എ അരക്കോടി നൽകും

കൊറോണ പ്രതിരോധത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ അരക്കോടി രൂപ നൽകും.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.സി.സി.ഐ നൽകുന്ന 51 കോടി രൂപയിൽ തങ്ങളുടെ വിഹിതമായാണ് കെ.സി.എ അരക്കോടി നൽകുന്നത്.