kochumnon

കുമരകം : കൊറോണ നിരീക്ഷണത്തിലായിരുന്ന ലോറി ഡ്രൈവർ കുമരകം പള്ളിച്ചിറ പതിനാറാം വാർഡിൽ ചെപ്പന്നൂക്കരിയിൽ ആഞ്ഞിലിപ്പറമ്പിൽ വീട്ടിൽ കൊച്ചുമോൻ (41) കുഴഞ്ഞുവീണ് മരിച്ചു. 18 നാണ് കൊച്ചുമോൻ ഇതരസംസ്ഥാനത്ത് നിന്ന് തിരികെ എത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ വിറക് കീറുന്നതിനിടെ കൊച്ചുമോൻ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : മഞ്ജുഷ മക്കൾ : സേതുലക്ഷ്മി , അഭിനവ്. സംസ്‌കാരം നടത്തി.