corona-

ന്യൂയോര്‍ക്ക്: ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 32,000 കഴിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെ 32,144 പേരാണു മരിച്ചത്. ആകെ രോഗബാധിതര്‍ 6,83,641. ഇതിൽ രോഗമുക്തി നേടിയവര്‍ 1,46,396 ആണ്. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 838 പേരാണു മരിച്ചത്. സ്‌പെയിനില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലുമാണു കൂടുതല്‍ മരണങ്ങള്‍. ഇറാനില്‍ ഞായറാഴ്ച 123 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേര്‍ക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു കോവിഡ് സ്ഥിരീകരിച്ച യുഎസില്‍ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് മരണത്തിനു കീഴടങ്ങിയത്.

ഇന്ത്യയിൽ ഇതുവരെ 25 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 979 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.