video

കോഴിക്കോട്: അതിഥി തൊഴിലാളികളെ ആശ്വസിപ്പിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് സ്വദേശിയായ കെ.കരുണാകരൻ എന്ന് പേരുള്ള ഹോം ഗാർഡാണ്‌ സർക്കാർ വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരുമെന്നും ആരും വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ട് ശുദ്ധമായ ഹിന്ദിയിൽ തൊഴിലാളികളെ ആശ്വസിപ്പിക്കുന്നത്. നിങ്ങൾക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമുണ്ടോ എന്നും എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തുതരുമെന്നും പറയുന്ന ഇദ്ദേഹം കൊറോണ പ്രതിരോധത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളെ കുറിച്ചും അതിഥി തൊഴിലാളികളെ ഓർമിപ്പിക്കുന്നുണ്ട്. സൈനിക സേവനം അവസാനിച്ച ശേഷം കേരള പൊലീസിൽ ഹോം ഗാർഡ് ആയി ചേർന്നയാളാണ് കരുണാകരൻ.

വീഡിയോ ചുവടെ: