astro-

വേദങ്ങളുടെ നേത്രങ്ങളാകുന്നു ജ്യോതിഷം. അതുപ്രകാരം 2020 മാർച്ച് 29 മുതൽ ശുക്ലപക്ഷസ്ഥിതനും ശരീരകാരകനും മനകാരകനുമായ ചന്ദ്രൻ തന്റെ ഉച്ചരാശിയായ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നതോടുകൂടി അണുപ്രസരണം കുറയുവാൻ സാദ്ധ്യതയുണ്ട്.

'ചാന്ദ്രം വീര്യം വീര്യബീജം ഗ്രഹാണാം"

എന്നുള്ള ആചാര്യ വചന പ്രകാരം ചന്ദ്രന് ബലമുണ്ടെങ്കിലേ മറ്റ് ഗ്രഹങ്ങൾക്കും ബലം സിദ്ധിക്കൂ.

മാർച്ച് 31 മുതൽ വ്യാഴം ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നതോടുകൂടി ആ രാശിയിൽ സ്ഥിതിചെയ്യുന്ന ശനിയും ചൊവ്വയും ഈ മൂന്ന് ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ വസുന്ധര എന്ന ദുര്യോഗം സംഭവിക്കുന്നു. എന്നാൽ വ്യാഴന് നീചഭംഗരാജയോഗം വരുന്നതുകൊണ്ട് ഏറെ ആശ്വാസം കൈവരാൻ വകയുണ്ട്.

ഏപ്രിൽ 13 രാത്രി 8 മണി 26 മിനിട്ടിന് ശേഷം (മേട രവിസംക്രമം) അത് രോഗനിർവൃതികാരകനും സർക്കാർകാരകനുമായ സൂര്യൻ തന്റെ ഉച്ചരാശിയായ മേടം രാശിയിൽ പ്രവേശിക്കുന്നു. അതിനാൽ മേടപ്പത്തിനു സൂര്യൻ പരമോച്ചത്തിൽ വരുന്ന സാഹചര്യത്തിൽ സർക്കാർ നടപ്പിലാക്കിവരുന്ന രോഗപ്രതിരോധ പദ്ധതികൾക്കു നല്ല ഫലമുണ്ടാകും. ആതുരസേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഗുണകരമായൊരന്തരീക്ഷം കൈവരും.

2020 ജൂൺ 30-ാം തീയതി വ്യാഴം വക്രത്തിൽ (ധനുരാശിയിൽ) വരുന്നതി​നാൽ

'വക്രി​ണസ്തു മഹാവീര്യാശുഭാ

രാജ്യപ്രദാ നൃണാം"

എന്നുള്ള ആചാര്യവചനപ്രകാരം ഭരണാധികാരികൾക്കും ജീവജാലങ്ങൾക്കും പ്രജകൾക്കും സമാധാനം വരുന്നതായാണ് സൂചന.

പ്രദീപ് കണ്ണമ്മൂല

09847558230