sunn

സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കും ഇല്ലെന്ന് സംവിധായകൻ സന്തോഷ് നായർ. ഒരു അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. സണ്ണി, ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രം സന്തോഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രംഗീല സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

ഏതായാലും സണ്ണിയുടെ മലയാളത്തിലേക്കുള്ള രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോൺ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.