ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയതോടെ രോഗത്തെ നേരിടാൻ അതിവേഗ ആശുപത്രി നിർമ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഭാരതം ഏറെ നിര്‍ണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതിവേഗ ആശുപത്രി നിര്‍മ്മാണത്തിന് ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ഒരാഴ്ച കൊണ്ട് ചൈന ആശുപത്രി നിര്‍മ്മിച്ചിരുന്നു ഈ മാതൃകയില്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലും നിര്‍മ്മാണം നടത്താന്‍ തയ്യാറാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ഇന്ത്യ ചൈനയുടെ നിർദ്ദേശത്തോട് പ്രതികരിച്ചിട്ടില്ല.