വാക്സിനേഷൻ അഥവാ രോഗപ്രതിരോധ കുത്തിവയ്പ് എന്ന് കേൾക്കുമ്പോൾ അത് കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന ധാരണ പലർക്കുമുണ്ട്. ഇതിൽ വാസ്തവമില്ല, വാർദ്ധക്യത്തിലെ ആരോഗ്യം നിലനിറുത്താനും വാക്സിനേഷൻ സഹായിക്കുന്നു. വാർദ്ധക്യത്തിലെ വാക്സിനുകൾ ഫ്ലൂ, ന്യൂമോണിയ, ഹെർപ്പിസ് സോസ്റ്റർ എന്നിവയെ ഒരു പരിധി വരെ തടയാൻ സഹായിക്കും. വാർദ്ധക്യത്തിലെടുക്കുന്ന വാക്സിന് ന്യൂമോണിയ എന്ന ഭീഷണിയെ പ്രതിരോധിക്കാൻ വലിയ ശക്തിയുണ്ട്. ഒരു കുത്തിവയ്പ്പെടുത്താൽ ദീർഘകാലം ന്യൂമോണിയയെ തടഞ്ഞു നിറുത്താനാവും. വാർദ്ധക്യത്തിൽ കൂടെക്കൂടെയുണ്ടാവുന്ന ജലദോഷം പലരെയും അലട്ടാറുണ്ട്. ഫ്ലൂ വാക്സിൻ സ്വീകരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഒരു വർഷത്തേക്കാണ് ഫ്ലൂ വാക്സിന്റെ സംരക്ഷണം ലഭിക്കുന്നത്. അതിനാൽ വർഷം തോറും ഫ്ലൂ വാക്സിൻ എടുക്കണം.ഓർക്കുക, വാർദ്ധക്യത്തിലെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആശുപത്രിവാസം ഒഴിവാക്കാനും പ്രതിരോധ കുത്തിവയ്പുകൾ വലിയ സഹായമാണ് ചെയ്യുന്നത്.