റോം: കൊറോണ വെെെറസ് ബാധിച്ച് ലോകത്ത് മരണസംഖ്യ ഉയരുന്നു. ഇറ്റലിയെ മറികടന്ന് ഞായറാഴ്ച മാത്രം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍ ആണ്. 24 മണിക്കൂറിനിടെ 838 പേര്‍ സ്പെയിനിൽ മരിച്ചു. ഇറ്റലിയില്‍ 756 പേരാണ് മരിച്ചത്. സ്‌പെയിനിലും ഇറ്റലിയിലുമായി ആകെ മരണം 17000 കടന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അഞ്ചിരട്ടിവരുമിത്. ഇറ്റലിയില്‍ ആകെ മരണം 10,779ഉം സ്‌പെയിനില്‍ 6528മാണ്.
അതേസമയം, ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,21,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തിൽ യൂറോപ്പും അമേരിക്കയും ആണ് മുന്നിലുള്ളത്. യൂറോപ്പിൽ മാത്രം രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. അമേരിക്കയിൽ 1,42,106 പേരിൽ വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച 2,479 പേർ മരിച്ചപ്പോൾ 2,686 പേർ സുഖം പ്രാപിച്ചു.
ഇറ്റലി- 97,689, ചൈന-82,122, സ്പെയിൻ-80,110, ജർമനി-62,095, ഫ്രാൻസ്-40,723, ഇറാൻ-38,309, യു.കെ-19,784 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ കണക്കുകൾ. ഇറ്റലിയിൽ 10,779ഉം ചൈനയിൽ 3,304ഉം സ്പെയിനിൽ 6,803ഉം ജർമനിയിൽ 541ഉം ഫ്രാൻസിൽ 2,611ഉം ഇറാനിൽ 2,640ഉം യു.കെയിൽ 1,231 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.