അബുദാബി: ഗൾഫ് രാജ്യങ്ങളിൽ കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് മിനിറ്റിനുള്ളിൽ പരിശോധനാഫലം നടത്താനുള്ള "ഡ്രെെവ് ത്രൂ" സംവിധാനവുമായി യു.എ.ഇ. അബുദാബി കിരീട അവകാശിയും സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ ഡ്രെെവ് ത്രൂ കേന്ദ്രങ്ങൾ തുറക്കാനും നടപടിയെടുത്തിട്ടുണ്ട്. വളരെ പെട്ടന്ന് കൊറോണ പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിന് അബുദാബിയിലാണ് തുടക്കം കുറിച്ചത്.
10 ദിവസത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങളിൽ സെന്ററുകൾ തുറക്കും. ദുബായ്, അജ്മാൻ, ഷാർജ, റാസ് അൽ ഖെെമ, അൽ ഫുജെെറ, അൽ ഐൻ, അൽ ദാഫ്ര, എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് സെന്ററുകൾ തുറക്കുക. പരമാവധി പേർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താനുള്ള അത്യാധുനിക സംവിധാനമാണിത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് റാപ്പിഡ് ടെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു.
Mohamed bin Zayed instructs @DoHSocial to launch further drive-through centres across the UAE to test for Coronavirus “COVID-19”, following the launch of the first test centre in Abu Dhabi. pic.twitter.com/L2hu3GrAtb
— مكتب أبوظبي الإعلامي (@admediaoffice) March 29, 2020
പുതിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള നിർദേശങ്ങളും മറ്റ് വിശദാംശങ്ങളും നിയമന നടപടികളുമടക്കം പിന്നീട് പ്രഖ്യാപിക്കും. കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ മുൻകരുതൽ യു.എ.ഇ സ്വീകരിച്ച് വരികയാണ്. കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത വേളയില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ ജി.സി.സി രാജ്യങ്ങള്‍ നടപ്പാക്കിയിരുന്നു. കടുത്ത നിയന്ത്രണമാണ് ഗള്‍ഫില്‍ നടപ്പാക്കിയിട്ടുള്ളതെങ്കിലും രോഗം കുറഞ്ഞിട്ടില്ല. ഇപ്പോഴും എല്ലാ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
#فيديو_وام | #محمد_بن_زايد يفتتح مركز "الفحص من المركبة" الذي أطلقته "صحة" للكشف عن "#كورونا" pic.twitter.com/i2jgufZOeo
— وكالة أنباء الإمارات (@wamnews) March 28, 2020