homeopathy

രാജ്യം ഒരു പ്രതിസന്ധി നേരിടുകയാണ്. ആരോഗ്യരംഗത്ത് അമേരിക്കയ്‌ക്കൊപ്പം എത്തിയ കേരളത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പകർച്ചാവ്യാധികൾ പടർന്നു പിടിക്കുമ്പോൾ എന്നും അത് നേരിടാൻ ഇറങ്ങിത്തിരിക്കുന്നത് മോഡേൺ മെഡിസിൻ ഡോക്ടർമാരാണ്. അവരുടെ ഇക്കാര്യത്തിലുള്ള പരിശ്രമത്തെ എത്ര വാഴ്ത്തിയാലും മതിയാവില്ല. എന്നാൽ ഇതേ വൈദ്യശാസ്ത്രത്തിന് ചില പോരായ്മകളുണ്ട്. അതിലൊന്നാണ് വൈറസ് രോഗങ്ങളെ ചികിത്സിക്കാൻ മരുന്നില്ല എന്നത്. മറ്റു ചികിത്സാ സമ്പ്രദായങ്ങൾരോഗാണുവിനെയല്ല രോഗഹേതുവായി കാണുന്നത്. ഇത് ചിക്കുൻഗുനിയ പിടിപെട്ട സാഹചര്യത്തിൽ ഇതര ചികിത്സാ സമ്പ്രദായങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ ബോധ്യപ്പെടുത്തിയതാണ്. ഇക്കാര്യത്തിൽ ഹോമിയോപ്പതിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പറയാം.

കൊറോണ പിടിപെട്ട് ആശുപത്രിയിൽ കഴിയുന്ന രോഗികളെ മരണം ഒഴിവാക്കാനും എത്രയും പെട്ടന്ന് രോഗവിമുക്തി വരുത്താനും അതോടൊപ്പം കൃത്യമായ പ്രതിരോധ മരുന്ന് കണ്ടു പിടിച്ച് സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളേയും കൊറോണ പകരുന്നതിൽ നിന്ന് മോചിപ്പിക്കാനും ഹോമിയോപ്പതിക്ക് കഴിഞ്ഞേക്കും. ഇത് വെറുതേ പറയുന്നതല്ല. ചരിത്രം ഹോമിയോപ്പതിയുടെ കൂടെയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ആയിരങ്ങളെ കൊന്നൊടുക്കിയ കോളറ നിയന്ത്രണ വിധേയമായത് ഹോമിയോപ്പതിയുടെ ഇടപെടൽ കൊണ്ടാണ്. നമ്മുടെ നാടിന്റെ കാര്യം പറഞ്ഞാൽ 2007 ൽ ചേർത്തലയിൽ അനേകം പേരെ
കൊന്നൊടുക്കിയ ചിക്കുൻഗുനിയ നിയന്ത്രണ വിധേയമായതും മരണ നിരക്ക് കുറഞ്ഞതും ഹോമിയോമരുന്ന് കൊടുക്കാൻ സർക്കാർ അനുവദിച്ചപ്പോഴായിരുന്നു.

കാസർഗോഡ് വർഷം തോറും പടർന്നിരുന്ന സെറിബ്രൽ മലേറിയ ഹോമിയോപ്പതി മരുന്ന് വിതരണത്തിനു ശേഷം 21 വർഷമായി ആവർത്തിച്ചിട്ടില്ല. 2002ൽ ഇതുപോലെ ഫോർട്ടുകൊച്ചിയിൽ തുടർന്നു വന്നിരുന്ന ടൈഫോയിഡ് ഹോമിയോപ്പതി ഇടപെടലിനെ തുടർന്ന് ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. 2002ലെ കേരളമാകെ പടർന്ന ഡെങ്കിപ്പനി, 98 ൽ കോഴിക്കോട് ഉണ്ടായ ഗ്യാസ്‌ട്രോ എൻടെറൈറ്റിസ്, 99ൽ മലപ്പുറത്തെ കോളറ, 2001ലെ എലിപ്പനി ഇങ്ങനെ പലതുണ്ട്.
ഇതിൽ 2002ലെ ഡെങ്കിപ്പനിക്കായി കേരളമാകെ വിതരണം ചെയ്ത മരുന്ന് 86 ശതമാനം ഫലസിദ്ധി തെളിയിച്ചതായി സ്റ്റാറ്റിസ്റ്ററിക്സ് റിപ്പോർട്ടുംവന്നിട്ടുണ്ട്. 90 കളിൽ ആന്ധ്രയുടെ ശാപമായി വർഷം തോറും 400ലേറെ കുട്ടികൾ മരിച്ചുവീണിരുന്ന തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമായ ജാപ്പനീസ്
എൻസെഫലൈറ്റിസ്. മരണനിരക്ക് കുറയ്ക്കുവാൻ ഒന്നും ചെയ്യാനില്ലാതെ മോഡേൺ മെഡിസിൻ ഡോക്ടർമാർ കൈമലർത്തി. അലോപ്പതി ഡോക്ടറായിരുന്ന അന്നത്തെ ആന്ധ്ര ആരോഗ്യ മന്ത്രി ഹോമിയോപ്പതിയുടെ സഹായം തേടി. ചികിത്സിക്കാനായി മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ ഹോമിയോ ഡോക്ടർമാർക്കായി തുറന്നിട്ടു. മരണ നിരക്ക് കുറഞ്ഞു. പിറ്റേവർഷം മരണം 4ൽ ഒതുങ്ങി. പിന്നീടിതു വരെ അവിടെ ആ രോഗം വന്ന് കുട്ടികൾ മരിച്ചിട്ടില്ല.

ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ എല്ലാ മക്കളേയും ഒരു പോലെ സ്‌നേഹിക്കുന്ന മാതാവിനേയാണ്...... ഞങ്ങൾ മാഡത്തിൽ കാണാൻ ശ്രമിക്കുന്നത്.
അതിന് ചെയ്യേണ്ടത് ഇത്രമാത്രം. കുറച്ചു കൊറോണ രോഗികളെ നേരിട്ട് കാണാനോ അതല്ലങ്കിൽ അവരുമായി വീഡിയോ കോൺഫറൻസിനോ അനുവദിക്കുക. രോഗിയിൽ കാണുന്ന വിവിധ ലക്ഷണങ്ങളെ അപഗ്രഥിച്ച് കണ്ടെത്തുന്ന ഹോമിയോ മരുന്ന് ചികിത്സയ്ക്കായും പ്രതിരോധത്തിനായും
ഉപയോഗിക്കാനായാൽ വളര കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൊറോണയെ കെട്ടുകെട്ടിക്കാനാവും സംശയിക്കേണ്ട. അതിനായി സുസജ്ജമായ reach എന്ന
എപ്പിഡമിക് സെൽ ഹോമിയോ വകുപ്പിൽ ഉണ്ട്. നിലവിൽ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഹോമിയോമരുന്ന് പ്രതിരോധശേഷി കൂട്ടുന്നതിനുള്ളതാണ്. പ്രതിരോധ മരുന്നല്ല


മദപ്പാടുള്ള ആനകൾക്കും കുളമ്പുരോഗം വന്ന കാലികൾക്കും നല്ലത് ഹോമിയോപ്പതിയാണെന്നു വന്നിരിക്കുന്നു. നാനോ ടെക്‌നോളജിസ്റ്റുകൾ വരെ ഹോമിയോപ്പതി ശാസ്‌ത്രീയമെന്നു തെളിയിച്ചു കഴിഞ്ഞു. അതിനാൽ കേരളത്തിലെ ജനങ്ങളെയോർത്ത് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു മാഡം പ്ലീസ് ഹോമിയോപ്പതിക്കു കൂടി ഒരു ചാൻസ് തരൂ.

ഡാറ്റകൾക്ക് കടപ്പാട് ഹോമിയോ കോളേജ് റിട്ടയേഡ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ലത്തീഫ്

ഡോ.എം ബി.സലിംകുമാർ, വൈറ്റില.
9061046782
9447118050