kaumudy-news-headlines

1. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാലറി ചലഞ്ചിന് സര്‍ക്കാര്‍ ആലോചന. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണം എന്ന ആവശ്യം സര്‍വ്വീസ് സംഘടനകളെ അറയിച്ചു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിനിടെ ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യും എന്ന് ഭക്ഷ്യ മന്ത്രി. സംസ്ഥാനത്ത് മൂന്ന് നാസത്തേക്ക് ധാന്യം സംഭരിക്കാന്‍ നടപിട തുടങ്ങി എന്നപി തിലോമത്തന്‍ ഫറഞ്ഞു. 1600 ഔട്ട് ലെറ്റ് വഴി 87 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യും. മുന്‍ ഗണനാ വിഭാഗക്കാര്‍ക്ക് ഉച്ചവരെയും ഇതര വിഭാഗക്കാര്‍ക്ക് ഉച്ചയ്ക്ക് ശേഷവും റേഷന്‍ വിതരണം നടത്തും എന്നും മന്ത്രി. ഏപ്രില്‍ ഇരുപതിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണവും, ഏപ്രില്‍ 20 ന്‌ശേഷം കേന്ദ്രം പ്രഖ്യാപിച്ച റേഷന്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ അടക്കം രേഖ പെടുത്തിയിട്ട് ഉള്ള സത്യാവാങ് മൂലം നല്‍കി റേഷന്‍ വാങ്ങാം എന്നും അദ്ദേഹം പറഞ്ഞു.


2. മദ്യവില്‍പന നിറുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതില്‍ ഉള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്. മദ്യവില്‍പന നിറുത്തിയ ശേഷം കേരളത്തിലുണ്ടായ ആത്മഹത്യകള്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്.
3. കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 പ്രകാരം ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇതു പ്രകാരം പരിധിയില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനല്‍ മജിസ്‌ട്രേര്‍ മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
4. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്ക് എതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതല പെടുത്തിയിതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് ഇന്നലെ കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ആയിരത്തിലധികം വരുന്ന തൊഴിലാളികളാണ് തെരുവില്‍ ഇറങ്ങിയത്. സംഭവത്തിലെ ഗൂഡാലോചന കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
5. സംഘം ചേര്‍ന്നതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ രാത്രി തന്നെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് തിരച്ചില്‍ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് ഇന്നലെ കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
6.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 33,116 ആയി. രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 7,21,330 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരണം രണ്ടായിരം കവിഞ്ഞു. രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്ത് എത്തുമ്പോഴും പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ യു.എസിനായിട്ടില്ല. രാജ്യത്തെ രോഗികളില്‍ പകുതിയോളമുള്ള ന്യൂയോര്‍ക്കില്‍ പൂര്‍ണ ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് പിന്‍വലിച്ചു. പകരം സംസ്ഥാനത്ത് കടുത്ത യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി
7.അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന അമേരിക്കയില്‍ കോവിഡ് ബധിതരില്‍ പകുതിയും ന്യൂയോര്‍ക്കില്‍ ആണ്. 52,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രാദേശിക ഭരണകൂടം കിണഞ്ഞ് പരിശ്രമിച്ചിട്ടും ന്യൂയോര്‍ക്കില്‍ രോഗബാധ നിയന്ത്രിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ ആണ് ന്യൂയോര്‍ക്കില്‍ പൂര്‍ണ ക്വാറന്റിന്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,471 ആയി. അതിനിടെ കൊവിഡ് ബായില്‍ സ്‌പെയിനില്‍ 24 മണിക്കൂറിനിടെ, 838 പേരും ഇറ്റലിയില്‍ 756 പേരും മരിച്ചു. സാമൂഹ്യവ്യാപനം ശക്തമായി തുടരുന്ന ഇറ്റലിയില്‍ കൊവിഡ് വൈറസ് 10,779 പേരെയാണ് ഇതുവരെ കവര്‍ന്നത്. സ്‌പെയിനില്‍ 6528 പേര്‍ മരിച്ചു
8.ബ്രിട്ടനില്‍ 1,228പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഇംഗ്ലണ്ടിന് സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് യു.കെയില്‍, വിരമിച്ച 20,000 ഡോക്ടര്‍മാരും, നഴ്സുമാരും സര്‍വ്വീസില്‍ തിരികെ പ്രവേശിക്കും. മോസ്‌കോയില്‍ ഇന്ന് മുതല്‍ അനിശ്ചത കാലത്തേക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സൗത്ത് ആഫ്രിക്കയില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ തുടരുകയാണ്