തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ, തൊഴിലുറപ്പ് വേതനം എന്നിവ അക്കൗണ്ടിൽ നിന്ന് മാറിയെടുക്കാൻ ഇടപാടുകാർക്ക് ബാങ്കിന്റെ കസ്റ്രമർ സർവീസ് പോയിന്റിനെ( സി.എസ്.പി) യും സമീപിക്കാമെന്ന് എസ്. ബി.ഐ അധികൃതർ അറിയിച്ചു.ഓരോ എസ് .ബി.ഐ ബ്രാഞ്ചിന് കീഴിലുള്ള സി.എസ്. പി കൾ വഴി ആ ബ്രാഞ്ചിലെ അക്കൗണ്ടുടമകളുടെ പണം പിൻവലിക്കൽ , നിക്ഷേപം എന്നിവ നടത്താം. തിങ്കളാഴ്ച ലക്ഷക്കണക്കിന് പേർ ക്ഷേമ പെൻഷൻ മാറിയെടുക്കാനായി എസ്. ബി.ഐ ശാഖകളിലെത്തുമെന്നാണ് പ്രതീക്ഷ. അതേ സമയം എല്ലാ ബ്രാഞ്ചുകൾക്ക് കീഴിലും സി.എസ്.പികൾ ആരംഭിച്ചിട്ടില്ല.