തിരുവനന്തപുരം: കൊറോണ കൂടുതൽ പേരിലേക്ക് കൂടി വ്യാപിച്ചതോടെ ആരോഗ്യപ്രവർത്തകർക്കുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇ) കേന്ദ്രസർക്കാർ കൂടുതൽ സംഭരിച്ചുതുടങ്ങി. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകരാണ് പി.പി.ഇ ഉപയോഗിക്കുന്നത്. പല ലെയറിലുള്ള സ്ക്രാബ് സ്യൂട്ട്, ഗൗൺ,ഫുൾ സ്യൂട്ട്,, ഷൂസ്, കാലുറകൾ, ഏപ്രൺ, ക്യാപ്, ഗൂഗിൾസ്, മാസ്കുകൾ തുടങ്ങിയവാണ് ഇവ.
ഇപ്പോൾ തന്നെ ഒരുലക്ഷത്തോളം പി.പി.ഇകൾ കേന്ദ്ര സർക്കാർ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തുകഴിഞ്ഞു. ആഴ്ചയിൽ 35,000 സ്യൂട്ടുകൾ തദ്ദേശീയമായി ഉണ്ടാക്കാൻ കഴിയുന്ന സംവിധാനമിവിടെയുണ്ട്.
ആവശ്യം കുറയ്ക്കാനുള്ള വഴി
ലോകമെമ്പാടും കൊറോണ വ്യാപിക്കുമ്പോൾ പി.പി.ഇകൾക്കും സ്വാഭാവികമായും ക്ഷാമം നേരിടും.
ആവശ്യമായ പി.പി.ഇകളുടെ എണ്ണംകുറയ്ക്കാനുള്ള വഴികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
രോഗമുണ്ടോ എന്ന് സംശയമുള്ളവരെ നിരീക്ഷിക്കാൻ എല്ലായിടത്തും. ആരോഗ്യപ്രവർത്തകർ നേരിട്ട് പോകുന്നതിന് പകരം ടെലിമെഡിസിൻ സമ്പ്രദായം പരീക്ഷിക്കുക.
ആശുപത്രികളിൽ രോഗികൾ ആദ്യം വരുന്ന കേന്ദ്രങ്ങളിൽ പ്ലാസ്റ്രിക്, ഗ്ലാസ് എന്നിവ ഉപയോഗിച്ച് വേലികൾ ഉണ്ടാക്കുക,
രോഗികൾ കിടക്കുന്ന മുറിയിലേക്ക് നേരിട്ട് ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരെ മാത്രം പ്രവേശിപ്പിക്കുക.
പല തവണ രോഗിയുടെ മുറിയിലേക്ക് പ്രവേശിക്കുന്നത് കുറയ്ക്കാൻ പരമാവധി പ്രവൃത്തികൾ ഒരു മിച്ച് ചെയ്യാൻശ്രമിക്കുക. ഉദാ.താപനില അളക്കാൻ പോകുന്ന സമയത്ത് തന്നെ ഭക്ഷണം കൊടുക്കുക
ആവശ്യമില്ലാത്തവർ മെഡിക്കൽ മാസ്ക് ധരിക്കാതിരിക്കുക.
പി.പി.ഇ കളുടെ ഇറക്കുമതി, സംഭരണം, വിതരണം എന്നിവയിൽ ഏകോപനവും മേൽനോട്ടവും ശക്തമാക്കുക .