unimoni

കൊച്ചി: യൂണിമണി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി വി. ജോർജ് ആന്റണി നിയമിതനായി. 2017ൽ മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം, നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും വൈസ് ചെയർമാനുമായി പ്രവർത്തിക്കുകയായിരുന്നു.

1999ലാണ് ജോർജ് ആന്റണി യൂണിമണി ഇന്ത്യയിൽ എത്തുന്നത്. അദ്ദേഹത്തിന് കീഴിലാണ് യൂണിമണി മികച്ച ഫോറിൻ എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്‌ഫർ, ടൂറിസം ആൻഡ് ട്രാവൽ കമ്പനിയായി വളർന്നത്. സ്വർണപ്പണയ വായ്‌പ, ഇൻഷ്വറൻസ്, ഷെയർ രംഗത്തേക്ക് ചുവടുവച്ചതും ഇതോടൊപ്പമാണ്.