leopard

ഡിസ്‌കവറി, നാഷണൽ ജ്യോഗ്രഫിക് തുടങ്ങിയ ചാനലുകളിലൂടെയെല്ലാം മൃഗങ്ങളുടെ ഇരപിടിത്തം നമ്മൾ കണ്ടിട്ടുണ്ട്. സിംഹവും പുലിയും ഭീകരന്മാരായ മുതലുകളുമെല്ലാം ഇരയെ കുടുക്കുന്നത് ഒരു ത്രില്ലർ സിനിമയുടെ ആവേശത്താൽ കണ്ടിരുന്നിട്ടുണ്ട് നമ്മൾ. അതുപോലൊരു ഇരപിടിത്തമാണ് ഇപ്പോൾ ട്വിറ്രറിൽ തരംഗമാകുന്നത്.

താൻ പിടിച്ച ഇരയെ അനായാസമായി വലിയൊരു മരത്തിനു മുകളിലേക്ക് കടിച്ചു വലിച്ചുകൊണ്ടു പോകുന്ന പുലിയുടെ വീഡിയോയാണ് ഹിറ്റായി മാറിയത്. കൃത്യമായി പറഞ്ഞാൽ 1 മിനുട്ട് 30 സെക്കന്റ് കൊണ്ടാണ് നിസാരമായി ആശാൻ തന്റെ തീറ്റയും കൊണ്ട് മരത്തിൽ കയറിയത്. കാഴ്‌ചക്കാരിൽ അത്‌ഭുതവും ആവേശവും നിറയ്‌ക്കുന്ന കാഴ്‌ചയാണിതെന്ന് സംശയമില്ല. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്‌വാൻ തന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Unbelievable climb. Do You know a #leopard can take three times heavy prey & can climb a straight tree. In their territory many a times you can see leftover on trees also. Close shot. Sent by a friend. pic.twitter.com/kXrkSpqLq8

— Parveen Kaswan, IFS (@ParveenKaswan) March 28, 2020

ആരോഗ്യവാനായ ഒരു പുള്ളിപുലിക്ക് തന്റെ ശരീരത്തിന്റെ മൂന്നിരട്ടി ഭാരം വരുന്ന ഇരയെയും കൊണ്ട് വമ്പൻ മരങ്ങളിൽ നിഷ്‌പ്രയാസം കയറാൻ സാധിക്കുമത്രേ.