തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 85 കളക്ഷൻ ഏജന്റുമാർക്ക് ജില്ലാ മാർക്കന്റയിൻ സംഘം നിത്യോപയോഗ സാധനങ്ങളും ശബളവും വീടുകളിൽ എത്തിച്ചു. കൊറോണ പ്രിതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാർ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് സംഘം അറിയിച്ചു. ജില്ലാ മാർക്കന്റയിൻ സഹകരണസംഘം പ്രസിഡന്റ് വി. പാപ്പച്ചൻ, വൈസ് പ്രസിഡന്റ് പി.എൻ. മധു, ഭരണസമിതി അംഗം എം. ബാബുജാൻ, പാളയം ഏര്യാ പ്രസിഡന്റ് എ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങളും ശമ്പളവും വീടുകളിൽ എത്തിച്ചത്.